إعدادات العرض
നബി -ﷺ- അബൂബക്റിനെയും ഉമറിനെയും -رَضِيَ اللَّهُ عَنْهُمَا- കുറിച്ച് പറഞ്ഞു: "സ്വർഗത്തിലെ ആദ്യകാലക്കാർ മുതൽ…
നബി -ﷺ- അബൂബക്റിനെയും ഉമറിനെയും -رَضِيَ اللَّهُ عَنْهُمَا- കുറിച്ച് പറഞ്ഞു: "സ്വർഗത്തിലെ ആദ്യകാലക്കാർ മുതൽ അവസാനകാലക്കാർ വരെയുള്ള -നബിമാരും റസൂലുകളും ഒഴിച്ചുള്ള- മദ്ധ്യവയസ്കരുടെ നേതാക്കന്മാരാണ് ഇവർ രണ്ടു പേരും
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- അബൂബക്റിനെയും ഉമറിനെയും -رَضِيَ اللَّهُ عَنْهُمَا- കുറിച്ച് പറഞ്ഞു: "സ്വർഗത്തിലെ ആദ്യകാലക്കാർ മുതൽ അവസാനകാലക്കാർ വരെയുള്ള -നബിമാരും റസൂലുകളും ഒഴിച്ചുള്ള- മദ്ധ്യവയസ്കരുടെ നേതാക്കന്മാരാണ് ഇവർ രണ്ടു പേരും."
الترجمة
العربية Bosanski English فارسی Français Русский 中文 हिन्दी ئۇيغۇرچە Bahasa Indonesia اردو Hausa Kurdî Português Nederlands Tiếng Việt অসমীয়া ગુજરાતી Kiswahili አማርኛ پښتو සිංහල ไทย Tagalog नेपाली Magyarالشرح
അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- വും ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- വും നബിമാർ കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠരാണെന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹുവിൻ്റെ ദൂതന്മാരായ അമ്പിയാക്കളും റസൂലുകളും കഴിഞ്ഞാൽ സ്വർഗത്തിൽ പ്രവേശിക്കുന്ന ഏറ്റവും ശ്രേഷ്ഠരായ മനുഷ്യർ അവർ രണ്ടു പേരുമാണ്.فوائد الحديث
നബിമാരും റസൂലുകളും കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠതയുള്ളവർ അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- വും ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- വുമാണ്.
സ്വർഗത്തിൽ മദ്ധ്യവയസ്കരായി ആരുമുണ്ടാവുകയില്ല. സ്വർഗത്തിൽ പ്രവേശിച്ചവരുടെയെല്ലാം പ്രായം മുപ്പത്തിമൂന്ന് വയസ്സായിരിക്കും. ഹദീഥിൽ മദ്ധ്യവയസ്കരുടെ നേതാവ് എന്ന് പറഞ്ഞത് അവരുടെ മരണത്തിൻ്റെ പ്രായം പരിഗണിച്ചു കൊണ്ടാണെന്ന് വിശദീകരിച്ചവരുണ്ട്. നബി -ﷺ- ഈ ഹദീഥ് പറയുന്ന സന്ദർഭത്തിലെ അവരുടെ പ്രായം പരിഗണിച്ചു കൊണ്ടാണെന്നും വിശദീകരണമുണ്ട്.