നിങ്ങൾ ബാങ്ക്‌വിളി കേട്ടാൽ, മുഅദ്ദിൻ (ബാങ്ക് വിളിക്കുന്നയാൾ) പറയുന്നത് പോലെ നിങ്ങളും പറയുക

നിങ്ങൾ ബാങ്ക്‌വിളി കേട്ടാൽ, മുഅദ്ദിൻ (ബാങ്ക് വിളിക്കുന്നയാൾ) പറയുന്നത് പോലെ നിങ്ങളും പറയുക

അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ ബാങ്ക്‌വിളി കേട്ടാൽ, മുഅദ്ദിൻ (ബാങ്ക് വിളിക്കുന്നയാൾ) പറയുന്നത് പോലെ നിങ്ങളും പറയുക."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

മുഅദ്ദിൻ ബാങ്ക് വിളിക്കുന്നത് കേട്ടാൽ അദ്ദേഹത്തിന് ഉത്തരം നൽകാൻ നബി -ﷺ- പ്രോത്സാഹിപ്പിക്കുന്നു. ബാങ്കിലെ ഓരോ വാചകങ്ങളും അതു പോലെ ആവർത്തിക്കുകയാണ് വേണ്ടത്. മുഅദ്ദിൻ തക്ബീർ വിളിച്ചാൽ കേൾക്കുന്നയാളും തക്ബീർ പറയുക. രണ്ട് സാക്ഷ്യവചനങ്ങൾ അദ്ദേഹം പറഞ്ഞാൽ അദ്ദേഹത്തിൻ്റെ വാക്കിന് ശേഷം അതും ആവർത്തിക്കുക. 'ഹയ്യ അലസ്സ്വലാഹ്', 'ഹയ്യ അലൽഫലാഹ്' എന്നീ വാക്കുകൾ പറയുന്നത് കേട്ടാൽ 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്ന് പറയണം എന്നത് മാത്രമാണ് ഈ പറഞ്ഞതിൽ വ്യത്യാസമായുള്ളത്.

فوائد الحديث

ഒരാൾ ബാങ്ക് വിളിച്ചതിന് മറുപടി നൽകിയതിന് ശേഷം രണ്ടാമതൊരാൾ ബാങ്ക് വിളിക്കുന്നത് കേട്ടാലും അതിന് ഉത്തരം നൽകാം എന്നാണ് ഹദീഥിലെ പൊതുപ്രയോഗത്തിൽ നിന്ന് മനസ്സിലാകുന്നത്.

എല്ലാ സന്ദർഭത്തിലും മുഅദ്ദിൻ ബാങ്ക് കൊടുക്കുന്നത് കേട്ടാൽ അതിന് ഉത്തരം നൽകാം. എന്നാൽ വിസർജ്ജനസ്ഥലത്തോ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് ഇടയിലോ ബാങ്കിന് ഉത്തരം നൽകരുത്.

التصنيفات

ബാങ്കുവിളിയും ഇഖാമതും