ഒരാൾ തൻ്റെ ഉറ്റമിത്രത്തിൻ്റെ മതത്തിലായിരിക്കും. അതിനാൽ ഓരോരുത്തരും താൻ ഉറ്റസുഹൃത്തായി സ്വീകരിക്കുന്നത്…

ഒരാൾ തൻ്റെ ഉറ്റമിത്രത്തിൻ്റെ മതത്തിലായിരിക്കും. അതിനാൽ ഓരോരുത്തരും താൻ ഉറ്റസുഹൃത്തായി സ്വീകരിക്കുന്നത് ആരെയാണെന്ന് നോക്കട്ടെ

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾ തൻ്റെ ഉറ്റമിത്രത്തിൻ്റെ മതത്തിലായിരിക്കും. അതിനാൽ ഓരോരുത്തരും താൻ ഉറ്റസുഹൃത്തായി സ്വീകരിക്കുന്നത് ആരെയാണെന്ന് നോക്കട്ടെ."

[ഹസൻ]

الشرح

ഓരോ മനുഷ്യനും തൻ്റെ ഉറ്റസുഹൃത്തിൻ്റെയും ആത്മമിത്രത്തിൻ്റെയും മാർഗത്തിലും ചര്യയിലുമായിരിക്കുമുണ്ടാവുക എന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം സൗഹൃദം ഒരാളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഇടപാടുകളിലുമെല്ലാം വലിയ സ്വാധീനം ചെലുത്തും. അതിനാൽ കൂട്ടുകാരനെ നല്ലരൂപത്തിൽ തിരഞ്ഞെടുക്കാൻ നബി -ﷺ- ഓർമ്മപ്പെടുത്തുന്നു. നല്ല കൂട്ടുകാരൻ അവനെ ഈമാനിലേക്കും സന്മാർഗത്തിലേക്കും നന്മകളിലേക്കും നയിക്കുകയും, അവനൊരു സഹായിയായി നിലകൊള്ളുകയും ചെയ്യും.

فوائد الحديث

സൽകർമ്മികളുമായി കൂട്ടുകൂടാനും സുഹൃത്തുക്കളെ ശ്രദ്ധയോടെ തിരഞ്ഞെടുക്കാനുമുള്ള കൽപ്പനയും, ചീത്ത കൂട്ടുകാരോട് കൂട്ടുകൂടുന്നതിൽ നിന്നുള്ള വിലക്കും.

കൂട്ടുകാരൻ്റെ കാര്യം മാത്രമാണ് നബി -ﷺ- ഈ ഹദീഥിൽ പറഞ്ഞത്; കുടുംബക്കാരനെ കുറിച്ച് അവിടുന്ന് പറഞ്ഞില്ല. കാരണം കൂട്ടുകാരനെ നിനക്ക് തിരഞ്ഞെടുക്കാൻ സാധിക്കും. കുടുംബക്കാരെയും സഹോദരനെയും തിരഞ്ഞെടുക്കുന്നതിൽ നിനക്ക് യാതൊരു പങ്കുമില്ല.

ചിന്തിച്ചും ആലോചിച്ചും മാത്രമേ കൂട്ടുകാരെ തിരഞ്ഞെടുക്കാവൂ.

മുഅ്മിനീങ്ങളെ സുഹൃത്തുക്കളായി സ്വീകരിച്ചു കൊണ്ട് ഒരാൾക്ക് തൻ്റെ ദീൻ നന്നാക്കാൻ കഴിയും. അധർമ്മികളെ കൂട്ടുകാരായി സ്വീകരിക്കുന്നത് അവൻ്റെ ദീനിൽ കുറവ് വരുത്തുകയും ചെയ്യും.

التصنيفات

അല്ലാഹുവിൻ്റെ പേരിലുള്ള സ്നേഹത്തിൻ്റെയും വെറുപ്പിൻ്റെയും വിധിവിലക്കുകൾ