ഇവ രണ്ടും എൻ്റെ ഉമ്മത്തിലെ പുരുഷന്മാർക്ക് നിഷിദ്ധവും, സ്ത്രീകൾക്ക് അനുവദനീയവുമാണ്

ഇവ രണ്ടും എൻ്റെ ഉമ്മത്തിലെ പുരുഷന്മാർക്ക് നിഷിദ്ധവും, സ്ത്രീകൾക്ക് അനുവദനീയവുമാണ്

അലിയ്യുബ്നു അബീത്വാലിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- തൻ്റെ ഇടതു കയ്യിൽ പട്ടും, വലതുകയ്യിൽ സ്വർണ്ണവും എടുത്തു. എന്നിട്ട് അവ ഉയർത്തിക്കാട്ടി കൊണ്ട് പറഞ്ഞു: "ഇവ രണ്ടും എൻ്റെ ഉമ്മത്തിലെ പുരുഷന്മാർക്ക് നിഷിദ്ധവും, സ്ത്രീകൾക്ക് അനുവദനീയവുമാണ്."

[സ്വഹീഹ്]

الشرح

നബി -ﷺ- ഒരു പട്ടുവസ്ത്രമോ പട്ടിൻ്റെ തുണിയുടെ കഷ്ണമോ തൻ്റെ ഇടതുകയ്യിൽ പിടിക്കുകയും, വലതു കയ്യിൽ സ്വർണ്ണമോ, സ്വർണാഭരണമോ എടുക്കുകയും ചെയ്തു കൊണ്ട് പറഞ്ഞു: "പട്ടും സ്വർണ്ണവും ധരിക്കുന്നത് പുരുഷന്മാർക്ക് നിഷിദ്ധവും, സ്ത്രീകൾക്ക് അനുവദനീയവുമാണ്."

فوائد الحديث

സിൻദി (റഹി) പറയുന്നു: "ഇവ രണ്ടും ഉപയോഗിക്കൽ നിഷിദ്ധമാണെന്നതിൻ്റെ അർത്ഥം വസ്ത്രമായി ഉപയോഗിക്കൽ നിഷിദ്ധമാണെന്നാണ്. അല്ലാതെ നാണയമായോ ദാനമായോ വിൽപ്പനച്ചരക്കായോ ഇവ ഉപയോഗിക്കൽ പുരുഷന്മാർക്കും സ്ത്രീകൾക്കും അനുവദനീയമാണ്. സ്വർണ്ണത്തിൻ്റെ പാത്രം ഉപയോഗിക്കൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരു പോലെ നിഷിദ്ധമാണ്.

സ്ത്രീകൾക്ക് അലങ്കാരവും മറ്റും ആവശ്യമുണ്ട് എന്നതിനാൽ അവർക്ക് ഇസ്‌ലാമിക വിധിവിലക്കുകളിലുള്ള

വിശാലതയും ഇളവുകളും.

التصنيفات

വസ്ത്രവും അലങ്കാരവും