إعدادات العرض
നിങ്ങളിലാരെങ്കിലും മസ്ജിദിൽ പ്രവേശിച്ചാൽ അവൻ ഇരിക്കുന്നതിന് മുൻപ് രണ്ട് റക്അത്തുകൾ (നിസ്കാരം)…
നിങ്ങളിലാരെങ്കിലും മസ്ജിദിൽ പ്രവേശിച്ചാൽ അവൻ ഇരിക്കുന്നതിന് മുൻപ് രണ്ട് റക്അത്തുകൾ (നിസ്കാരം) നിർവ്വഹിക്കട്ടെ
അബൂഖതാദഃ അസ്സലമി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളിലാരെങ്കിലും മസ്ജിദിൽ പ്രവേശിച്ചാൽ അവൻ ഇരിക്കുന്നതിന് മുൻപ് രണ്ട് റക്അത്തുകൾ (നിസ്കാരം) നിർവ്വഹിക്കട്ടെ."
[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]
الترجمة
العربية English မြန်မာ Svenska Čeština ગુજરાતી Yorùbá Nederlands اردو Bahasa Indonesia ئۇيغۇرچە বাংলা Türkçe සිංහල हिन्दी Tiếng Việt Hausa Kiswahili پښتو অসমীয়া دری Кыргызча Lietuvių Kinyarwanda Українська नेपाली తెలుగు Bosanski ಕನ್ನಡ Kurdî Română Soomaali Shqip Српски Wolof Tagalog Moore தமிழ் Azərbaycan فارسی ქართული 中文 Magyar Português Deutsch Русский Македонски አማርኛ bm Malagasy Oromoo ភាសាខ្មែរالشرح
-ഏതു സമയത്താകട്ടെ, ഏത് ഉദ്ദേശ്യത്തോടെയാകട്ടെ-, ആരെങ്കിലും മസ്ജിദിൽ പ്രവേശിച്ചാൽ അവിടെ ഇരിക്കുന്നതിന് മുൻപ് രണ്ട് റക്അത്ത് നിസ്കരിക്കണമെന്ന് നബി -ﷺ- ഓർമ്മപ്പെടുത്തുന്നു. 'തഹിയ്യത്ത് നിസ്കാരം' (മസ്ജിദിനുള്ള അഭിവാദ്യം) എന്ന് പറയുന്നത് ഈ രണ്ട് റക്അത്തുകളെ ഉദ്ദേശിച്ചു കൊണ്ടാണ്.فوائد الحديث
മസ്ജിദിൽ പ്രവേശിച്ചാൽ ഇരിക്കുന്നതിന് മുൻപ് രണ്ട് റക്അത്ത് തഹിയ്യത്ത് നിസ്കരിക്കുന്നത് സുന്നത്താണ്.
മസ്ജിദിൽ പ്രവേശിച്ച ശേഷം ഇരിക്കാൻ ഉദ്ദേശിക്കുന്നവർക്കാണ് ഈ കൽപ്പന ബാധകമാവുക; എന്നാൽ മസ്ജിദിൽ പ്രവേശിക്കുകയും ഇരിക്കാതെ പുറത്തു പോവുകയും ചെയ്യുന്നവർക്ക് ഇത് ബാധകമല്ല.
ഒരാൾ മസ്ജിദിൽ പ്രവേശിക്കുകയും, ജനങ്ങൾ ജമാഅത്തായി നിസ്കരിക്കുകയും ചെയ്യുന്നത് കണ്ടു; അവരോടൊപ്പം അവൻ നിസ്കാരത്തിൽ പ്രവേശിച്ചാൽ തഹിയ്യത്ത് നിസ്കാരത്തിന് പകരമായി ആ നിസ്കാരം മതിയാകുന്നതാണ്.