സൽ സ്വഭാവത്തെക്കാൾ പരലോകത്ത് ഒരു മുഅ്മിനിൻ്റെ തുലാസിൽ കനം തൂങ്ങുന്ന മറ്റൊരു കാര്യവുമില്ല. തീർച്ചയായും…

സൽ സ്വഭാവത്തെക്കാൾ പരലോകത്ത് ഒരു മുഅ്മിനിൻ്റെ തുലാസിൽ കനം തൂങ്ങുന്ന മറ്റൊരു കാര്യവുമില്ല. തീർച്ചയായും അല്ലാഹു മ്ലേഛവൃത്തിക്കാരനും അശ്ലീലം പറയുന്നവനുമായ ഏതൊരാളെയും വെറുക്കുന്നു

അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സൽ സ്വഭാവത്തെക്കാൾ പരലോകത്ത് ഒരു മുഅ്മിനിൻ്റെ തുലാസിൽ കനം തൂങ്ങുന്ന മറ്റൊരു കാര്യവുമില്ല. തീർച്ചയായും അല്ലാഹു മ്ലേഛവൃത്തിക്കാരനും അശ്ലീലം പറയുന്നവനുമായ ഏതൊരാളെയും വെറുക്കുന്നു."

[അതിന്റെ രണ്ട് റിപ്പോർട്ടുകളിലൂടെയും സ്വഹീഹായത്] [തുർമുദി ഉദ്ധരിച്ചത് - അബൂദാവൂദ് ഉദ്ധരിച്ചത് - അഹ്മദ് ഉദ്ധരിച്ചത്]

الشرح

അന്ത്യനാളിൽ മുഅ്മിനിൻ്റെ തുലാസിൽ വെക്കപ്പെടുന്ന വാക്കുകളിലും പ്രവർത്തനങ്ങളിലും വെച്ച് ഏറ്റവും ഭാരം തൂങ്ങുന്നത് നല്ല സ്വഭാവത്തിനായിരിക്കും. നല്ല സ്വഭാവമെന്നാൽ; പ്രസന്നവദനനായിരിക്കുക എന്നതും, മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുക എന്നതും, അന്യരെ സഹായിക്കുക എന്നതുമാണ്. വാക്കുകളിലും പ്രവർത്തികളിലും മ്ലേഛതകൾ ചെയ്യുന്നവനെയും, സംസാരിച്ചാൽ അസഭ്യവും അശ്ലീലതയും പറയുന്നവനെയും അല്ലാഹു വെറുക്കുന്നു.

فوائد الحديث

നല്ല സ്വഭാവത്തിൻ്റെ ശ്രേഷ്ഠത. അല്ലാഹുവിൻ്റെ സ്നേഹവും മനുഷ്യരുടെ സ്നേഹവും നേടാൻ അതവനെ സഹായിക്കുന്നു. അന്ത്യനാളിൽ ഏറ്റവും ഭാരം തൂങ്ങുന്ന പ്രവർത്തിയും അതായിരിക്കും.

التصنيفات

സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ, സംസാരത്തിൻ്റെയും നിശബ്ദതയുടെയും മര്യാദകൾ