അല്ലാഹു പറയുന്നു: "ഹേ ആദമിൻ്റെ മകനേ! നീ ചെലവഴിക്കുക; ഞാൻ നിനക്ക് വേണ്ടി ചെലവഴിക്കാം

അല്ലാഹു പറയുന്നു: "ഹേ ആദമിൻ്റെ മകനേ! നീ ചെലവഴിക്കുക; ഞാൻ നിനക്ക് വേണ്ടി ചെലവഴിക്കാം

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അല്ലാഹു പറയുന്നു: "ഹേ ആദമിൻ്റെ മകനേ! നീ ചെലവഴിക്കുക; ഞാൻ നിനക്ക് വേണ്ടി ചെലവഴിക്കാം."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

അല്ലാഹു പറയുന്നതായി നബി -ﷺ- അറിയിക്കുന്നു: "ആദമിൻ്റെ മകനേ! നീ ചെലവഴിക്കുക; അതായത് നിർബന്ധവും ഐഛികവുമായ ദാനങ്ങളും ചെലവുകളും നൽകുക. അതിന് പകരമായി നിനക്ക് ഞാൻ വിശാലത നൽകുകയും, അതിൽ നിനക്ക് അനുഗ്രഹം നൽകുകയും ചെയ്യാം."

فوائد الحديث

ദാനം നൽകാനും അല്ലാഹുവിൻ്റെ മാർഗത്തിൽ ചെലവഴിക്കാനുമുള്ള പ്രോത്സാഹനം.

നന്മയുടെ വഴികളിൽ ചെലവഴിക്കുക എന്നത് ഉപജീവനത്തിൽ അനുഗ്രഹമുണ്ടാകാനും, അത് ഇരട്ടിക്കാനുമുള്ള വഴികളിൽ പെട്ടതാണ്. അവൻ്റെ ദാനത്തിന് അല്ലാഹു പകരം നൽകുന്നതാണ്.

അല്ലാഹു പറഞ്ഞതായി നബി ﷺ അറിയിക്കുന്ന ഹദീഥുകളിൽ പെട്ടതാണ് ഈ ഹദീഥ്. 'ഖുദ്സിയായ ഹദീഥ്' എന്നാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്. അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള വാക്കും ആശയവുമാണ് ഇത്തരം ഹദീഥുകളിൽ ഉണ്ടാവുക. എന്നാൽ വിശുദ്ധ ഖുർആനിന് പറയപ്പെട്ടത് പോലുള്ള പ്രത്യേകമായ ശ്രേഷ്ഠതകളും പ്രതിഫലങ്ങളും ഈ ഹദീഥുകൾക്ക് പറയാവതല്ല; ഖുർആനിൻ്റെ കേവല പാരായണം തൻ്റെ ആരാധനയാണ് എന്നതും, പാരായണത്തിന് മുൻപ് വുദൂഅ് ചെയ്യണമെന്നതും, ഖുർആൻ പോലെ മറ്റൊന്ന് കൊണ്ടുവരാമോ എന്ന വെല്ലുവിളിയും മറ്റുമെല്ലാം ഖുർആനിൻ്റെ മാത്രം പ്രത്യേകതകളാണ്.

التصنيفات

ചിലവിന് നൽകൽ, ഐഛികമായ ദാനധർമ്മം