പിന്നീട് നിങ്ങൾ അനുഗ്രഹങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുന്നതാണ്

പിന്നീട് നിങ്ങൾ അനുഗ്രഹങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുന്നതാണ്

സുബൈർ ബ്നുൽ അവ്വാം -رَضِيَ اللَّهُ عَنْهُ- നിവേദനം: "പിന്നീട് നിങ്ങൾ അനുഗ്രഹങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുന്നതാണ്." (തകാഥുർ: 8) എന്ന വചനം അവതരിച്ചപ്പോൾ സുബൈർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഏത് അനുഗ്രഹങ്ങളാണ് ചോദിക്കപ്പെടാനുള്ളത്? ഈത്തപ്പഴവും വെള്ളവും; ഈ രണ്ട് കറുത്ത വസ്തുക്കൾ മാത്രമല്ലേ ഉള്ളൂ." നബി -ﷺ- പറഞ്ഞു: "എന്നാലും (ചോദ്യംചെയ്യൽ) അതുണ്ടാകുന്നതാണ്."

[ഹസൻ] [തുർമുദി ഉദ്ധരിച്ചത്]

الشرح

സൂറത്തു തകാഥുറിലെ വചനം അവതരിച്ച സന്ദർഭമാണ് ഹദീഥിലുള്ളത്. "പിന്നീട് നിങ്ങൾ അനുഗ്രഹങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുന്നതാണ്." എന്ന വചനത്തിൽ അല്ലാഹു നിങ്ങൾക്ക് ചെയ്ത അനുഗ്രഹങ്ങൾക്ക് നിങ്ങൾ നന്ദി കാണിച്ചോ എന്ന് ചോദിക്കപ്പെടും എന്ന് കേട്ടപ്പോൾ സുബൈർ ബ്നുൽ അവ്വാം -رَضِيَ اللَّهُ عَنْهُ- എന്ന സ്വഹാബി പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഏത് അനുഗ്രഹങ്ങളെ കുറിച്ചാണ് ചോദ്യം ചെയ്യപ്പെടുക; ചോദ്യം ചെയ്യപ്പെടാൻ മാത്രമുള്ള അനുഗ്രഹമായി ഈത്തപ്പഴവും വെള്ളവും മാത്രമേ ഉള്ളുവല്ലോ!?" അപ്പോൾ നബി -ﷺ- പറഞ്ഞു: "നിങ്ങൾ ഈ അവസ്ഥയിലാണ് ജീവിക്കുന്നത് എങ്കിൽ പോലും നിങ്ങളോട് അനുഗ്രഹങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതാണ്. കാരണം അവ രണ്ടും (ഈത്തപ്പഴവും വെള്ളവും) അല്ലാഹുവിൻ്റെ മഹത്തരമായ രണ്ട് അനുഗ്രഹങ്ങൾ തന്നെയാണ്."

فوائد الحديث

അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കണമെന്ന ഗൗരവപ്പെട്ട ഓർമ്മപ്പെടുത്തൽ.

ചെറുതാകട്ടെ വലുതാകട്ടെ, എല്ലാ അനുഗ്രഹങ്ങളെ കുറിച്ചും ഓരോരുത്തരും നാളെ പരലോകത്ത് ചോദ്യം ചെയ്യപ്പെടുന്നതാണ്.

التصنيفات

മരണാനന്തര ജീവിതം, ഐഹികവിരക്തിയും സൂക്ഷ്മതയും, സച്ചരിതരുടെ മാർഗരീതികൾ, ആയത്തുകളുടെ തഫ്സീർ