إعدادات العرض
1- സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല. അങ്ങനെ (പടിഞ്ഞാറ് നിന്ന്) അത് ഉദിക്കുകയും, ജനങ്ങൾ അത് കാണുകയും ചെയ്താൽ അവരെല്ലാം (അല്ലാഹുവിൽ) വിശ്വസിക്കും
2- കറുത്തതും തലയിൽ വെളുപ്പു കലർന്നതുമായ ഒരു മുട്ടനാടിൻ്റെ രൂപത്തിൽ (അന്ത്യനാളിൽ) മരണം കൊണ്ടുവരപ്പെടും
3- ഖുർആനിലെ ആശയസാദൃശ്യമുള്ളവയെ പിന്തുടരുന്നവരെ നീ കണ്ടാൽ അവരാണ് അല്ലാഹു പേരെടുത്ത് പറഞ്ഞ കൂട്ടർ (എന്ന് അറിഞ്ഞു കൊള്ളുക). അതിനാൽ അവരെ നീ സൂക്ഷിക്കുക
4- നിന്നെ വഞ്ചിച്ചതും ധിക്കരിച്ചതും നിന്നോട് കളവു പറഞ്ഞതും, നീ അവരെ ശിക്ഷിച്ചതും കണക്കെടുക്കപ്പെടുന്നതാണ്