ജൂതന്മാരെയും നസ്വാറാക്കളെയും അല്ലാഹു ശപിക്കട്ടെ! അവർ തങ്ങളുടെ നബിമാരുടെ ഖബ്റുകളെ ആരാധനാകേന്ദങ്ങളായി…

ജൂതന്മാരെയും നസ്വാറാക്കളെയും അല്ലാഹു ശപിക്കട്ടെ! അവർ തങ്ങളുടെ നബിമാരുടെ ഖബ്റുകളെ ആരാധനാകേന്ദങ്ങളായി സ്വീകരിച്ചിരിക്കുന്നു

ആഇശ -رَضِيَ اللَّهُ عَنْهَا- യും അബ്ദുല്ലാഹി ബ്നു അബ്ബാസും -رَضِيَ اللَّهُ عَنْهُمَا- നിവേദനം ചെയ്യുന്നു: നബി -ﷺ- ക്ക് മരണം ആസന്നമായ വേളയിൽ അവിടുന്ന് ഒരു വസ്ത്രമെടുത്ത് തൻ്റെ മുഖത്ത് ഇടാൻ തുടങ്ങി. ശ്വാസം മുട്ടുമ്പോൾ അത് അവിടുന്ന് മുഖത്ത് നിന്നും നീക്കും, ഈ അവസ്ഥയിലായിരിക്കെ അവിടുന്ന് പറഞ്ഞു: "ജൂതന്മാരെയും നസ്വാറാക്കളെയും അല്ലാഹു ശപിക്കട്ടെ! അവർ തങ്ങളുടെ നബിമാരുടെ ഖബ്റുകളെ ആരാധനാകേന്ദങ്ങളായി സ്വീകരിച്ചിരിക്കുന്നു." അവർ പ്രവർത്തിച്ചതിൽ നിന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു നബി -ﷺ-.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ആഇശ -رَضِيَ اللَّهُ عَنْهَا- യും ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- യും നബി -ﷺ- യ്ക്ക് വഫാത്ത് (മരണം) ആസന്നമായ വേളയിലുള്ള കാര്യമാണ് ഈ ഹദീഥിലൂടെ അറിയിക്കുന്നത്. അവിടുന്ന് വസ്ത്രത്തിൻ്റെ ഒരു കഷ്ണം മുഖത്ത് ഇട്ടു കൊണ്ടിരുന്നു. മരണാസന്ന വേളയിലെ വേദന കാരണത്താൽ ശ്വാസമെടുക്കാൻ പ്രയാസം അനുഭവപ്പെട്ടാൽ അവിടുന്ന് അത് തൻ്റെ മുഖത്ത് നിന്ന് നീക്കുകയും ചെയ്യും. ഈ പ്രയാസകരമായ കഠിനവേളയിൽ പോലും അവിടുന്ന് പറഞ്ഞു: "യഹൂദ നസ്വാറാക്കളെ അല്ലാഹു ശപിക്കുകയും, അവൻ്റെ കാരുണ്യത്തിൽ നിന്ന് അകറ്റുകയും ചെയ്യട്ടെ. കാരണം അവർ തങ്ങളുടെ നബിമാരുടെ ഖബ്റുകൾക്ക് മുകളിൽ ആരാധനാകേന്ദ്രങ്ങൾ - മസ്ജിദുകൾ - ഉണ്ടാക്കി." ഈ വിഷയം അത്രമാത്രം ഗൗരവമേറിയതല്ലായിരുന്നു എങ്കിൽ അത്തരമൊരു സാഹചര്യത്തിൽ നബി -ﷺ- ഈ വിഷയം പറയുമായിരുന്നില്ല. അത് കൊണ്ടാണ് നബി -ﷺ- തൻ്റെ ഉമ്മത്തിനോട് ഈ പ്രവർത്തിയോട് സദൃശ്യരാകരുതെന്ന് വിലക്കിയത്. കാരണം യഹൂദ നസ്വാറാക്കളുടെ പ്രവർത്തനത്തിൽ പെട്ടതായിരുന്നു അത്. അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ശിർകിലേക്ക് നയിക്കുന്ന കാര്യങ്ങളിലൊന്നുമാണ് അത്.

فوائد الحديث

നബിമാരുടെയും സ്വാലിഹീങ്ങളുടെയും ഖബ്റുകൾ അല്ലാഹുവിന് വേണ്ടി നിസ്കരിക്കപ്പെടുന്ന മസ്ജിദുകളാക്കുന്നതിൽ നിന്നും ഈ ഹദീഥ് വിലക്കുന്നു. കാരണം അത് (അല്ലാഹുവിൽ പങ്കുചേർക്കുക എന്ന) ശിർക്കിലേക്ക് നയിക്കുന്ന മാർഗമാണ്.

നബി -ﷺ- തൗഹീദുമായി ബന്ധ്യപ്പെട്ട വിഷയത്തിൽ പുലർത്തിയ കടുത്ത ശ്രദ്ധയും, അതിൽ അവിടുത്തേക്കുണ്ടായിരുന്ന പ്രത്യേക പരിഗണനയും നോക്കൂ. ഖബ്റുകൾ മഹത്വവൽക്കരിക്കപ്പെടുന്ന സ്ഥിതിയോട് അവിടുത്തേക്ക് ഭയമുണ്ടായിരുന്നു; കാരണം ശിർക്കിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളിൽ പെട്ടതാണത്.

യഹൂദ നസ്വാറാക്കളെ ശപിക്കുന്നത് അനുവദനീയമാണ്. അവർ പ്രവർത്തിച്ചത് പോലെ, ഖബ്റുകൾക്ക് മേൽ കെട്ടിയുയർത്തുകയും, അത് മസ്ജിദുകളാക്കുകയും ചെയ്യുന്നവരെയും ശപിക്കാം.

ഖബ്റുകൾക്ക് മേൽ കെട്ടിടങ്ങൾ നിർമ്മിക്കുക എന്നത് യഹൂദരുടെയും നസ്വാറാക്കളുടെയും പ്രവർത്തിയിൽ പെട്ടതാണ്. അവരോട് സദൃശ്യരാകുന്നതിൽ നിന്നുള്ള വിലക്കാണ് ഈ ഹദീഥിലുള്ളത്.

ഖബ്റുകൾ മസ്ജിദുകളാക്കുക എന്നതിൽ പെട്ടതാണ് ഖബ്റുകളിലേക്ക് തിരിഞ്ഞു നമസ്കരിക്കുക എന്നതും, ഖബ്റുകൾക്ക് അരികിൽ നമസ്കരിക്കുക എന്നതും. അവിടെ മസ്ജിദ് നിർമ്മിക്കപ്പെട്ടിട്ടില്ലെങ്കിലും.

التصنيفات

ആരാധ്യതയിലുള്ള ഏകത്വം