'അല്ലാഹുവും ഇന്നയാളും ഉദ്ദേശിച്ചതുപോലെ' എന്ന് നിങ്ങൾ പറയരുത്. മറിച്ച്, 'അല്ലാഹുവും പിന്നെ ഇന്നയാളും…

'അല്ലാഹുവും ഇന്നയാളും ഉദ്ദേശിച്ചതുപോലെ' എന്ന് നിങ്ങൾ പറയരുത്. മറിച്ച്, 'അല്ലാഹുവും പിന്നെ ഇന്നയാളും ഉദ്ദേശിച്ചതുപോലെ' എന്ന് നിങ്ങൾ പറഞ്ഞുകൊള്ളുക

ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു: "'അല്ലാഹുവും ഇന്നയാളും ഉദ്ദേശിച്ചതുപോലെ' എന്ന് നിങ്ങൾ പറയരുത്. മറിച്ച്, 'അല്ലാഹുവും പിന്നെ ഇന്നയാളും ഉദ്ദേശിച്ചതുപോലെ' എന്ന് നിങ്ങൾ പറഞ്ഞുകൊള്ളുക."

الشرح

മുസ്‌ലിമായ ഒരാൾ തൻ്റെ സംസാരത്തിൽ 'അല്ലാഹുവും ഇന്നയാളും ഉദ്ദേശിച്ചാൽ' എന്ന് പറയുന്നത് നബി -ﷺ- വിലക്കിയിരിക്കുന്നു. 'അല്ലാഹുവും ഇന്നയാളും ഉദ്ദേശിച്ചത്' എന്നും പറയരുത്. കാരണം അല്ലാഹുവിൻ്റെ ഉദ്ദേശ്യവും തീരുമാനവും നിരുപാധികമായി നടപ്പിലാകുന്നതാണ്. അതിൽ അല്ലാഹുവിന് ഒരു പങ്കാളിയുമില്ല. എന്നാൽ കേവല സംസാരത്തിലാണെങ്കിൽ പോലും, 'അല്ലാഹുവും ഇന്നയാളും' എന്ന് ചേർത്തു പറയുമ്പോൾ അല്ലാഹുവിനോടൊപ്പം മറ്റൊരു സൃഷ്ടിയെ അക്കാര്യത്തിൽ സമപ്പെടുത്തുന്നത് പോലെയാണ് തോന്നിക്കപ്പെടുക. അതിനാൽ 'അല്ലാഹു ഉദ്ദേശിച്ചാൽ, ശേഷം ഇന്നയാളും ഉദ്ദേശിച്ചാൽ' എന്നാണ് നാം പറയേണ്ടത്. ഇതിലൂടെ സൃഷ്ടികളുടെ ഉദ്ദേശ്യങ്ങളും തീരുമാനങ്ങളും അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തിന് കീഴൊതുങ്ങുന്നതും അതിനെ പിന്തുടരുന്നതുമാണെന്ന സൂചന സംസാരത്തിൽ വ്യക്തമാകുന്നു. 'അല്ലാഹുവും' എന്ന് പറഞ്ഞതിന് ശേഷം 'പിന്നെ' എന്ന വാക്ക് ചേർക്കുന്നതിൽ നിന്ന് ഈ തുടർച്ചയുടെ അർത്ഥം മനസ്സിലാക്കാവുന്നതാണ്.

فوائد الحديث

'അല്ലാഹുവും നീയും ഉദ്ദേശിച്ചാൽ' എന്നതു പോലെയുള്ള വാക്കുകൾ പറയുന്നത് നിഷിദ്ധമാണ്. അല്ലാഹുവിലേക്ക് ഒരാളെ ഈ രൂപത്തിൽ ചേർത്തുപറയുക എന്നത് വാക്കുകളിലും സംസാരത്തിലും സംഭവിക്കുന്ന പങ്കുചേർക്കലിൽ ഉൾപ്പെടുന്നതാണ്.

'അല്ലാഹു ഉദ്ദേശിച്ചാൽ, പിന്നീട് നിങ്ങൾ ഉദ്ദേശിച്ചാൽ'; ഇതു പോലുള്ള വാക്കുകൾ പറയുന്നത് അനുവദനീയമാണ്. കാരണം മേലെ പറഞ്ഞ തെറ്റ് ഇതിൽ സംഭവിക്കുന്നില്ല.

അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തെയും, സൃഷ്ടികൾക്കുള്ള ഉദ്ദേശ്യത്തെയും ഈ ഹദീഥ് സ്ഥിരീകരിക്കുന്നു. സൃഷ്ടികളുടെ ഉദ്ദേശ്യങ്ങൾ അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തിന് കീഴിലും അതിനെ പിന്തുടരുന്ന നിലയിലുമാണെന്നും ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം.

അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തിൽ സൃഷ്ടികളെ പങ്കുചേർക്കുന്നത് -അത് കേവലം ചില വാക്കുകളിൽ മാത്രമാണെങ്കിലും- വിലക്കപ്പെട്ടതാണ് എന്ന പാഠം.

അല്ലാഹുവിൻ്റെ ഉദ്ദേശ്യം പോലെയാണ് സൃഷ്ടികളുടെ ഉദ്ദേശ്യമെന്നോ, അവ രണ്ടും ഒരു പോലെ നിരുപാധികമാണെന്നോ സമഗ്രമാണെന്നോ ഒരാൾ വിശ്വസിച്ചാൽ - അല്ലെങ്കിൽ അടിമകൾക്ക് സമ്പൂർണ്ണമായും വേറിട്ടു നിൽക്കുന്ന ഉദ്ദേശ്യമുണ്ടെന്ന് ഒരാൾ വാദിച്ചാൽ - അത് ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന വലിയ ശിർക്കാണ്. എന്നാൽ സൃഷ്ടികളുടെ ഉദ്ദേശ്യം അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തിന് താഴെയാണെന്ന് വിശ്വസിക്കവെ വിലക്കപ്പെട്ട ആ വാക്ക് പറഞ്ഞാൽ അത് ചെറിയ ശിർക്കാണ്.

التصنيفات

ആരാധ്യതയിലുള്ള ഏകത്വം