ആരെങ്കിലും അസ്വർ നിസ്കാരം ഉപേക്ഷിച്ചാൽ അവൻ്റെ പ്രവർത്തനങ്ങൾ നിഷ്ഫലമായിരിക്കുന്നു

ആരെങ്കിലും അസ്വർ നിസ്കാരം ഉപേക്ഷിച്ചാൽ അവൻ്റെ പ്രവർത്തനങ്ങൾ നിഷ്ഫലമായിരിക്കുന്നു

ബുറൈദഃ ബ്‌നു ഹുസ്വൈബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: "അസ്വർ നിസ്കാരം നിങ്ങൾ നേരത്തെയാക്കുക; കാരണം നബി -ﷺ- പറഞ്ഞിട്ടുണ്ട്: "ആരെങ്കിലും അസ്വർ നിസ്കാരം ഉപേക്ഷിച്ചാൽ അവൻ്റെ പ്രവർത്തനങ്ങൾ നിഷ്ഫലമായിരിക്കുന്നു."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

അസ്വർ നിസ്കാരം അതിൻ്റെ സാധാരണയുള്ള സമയത്ത് നിന്ന് മനപ്പൂർവ്വം വൈകിപ്പിക്കുന്നത് നബി -ﷺ- വിലക്കിയിരിക്കുന്നു. കാരണം ആരെങ്കിലും അസ്വർ നഷ്ടപ്പെടുത്തിയാൽ അവൻ്റെ പ്രവർത്തനങ്ങൾ നിഷ്ഫലമാവുകയും അവ വൃഥാവിലാവുകയും ചെയ്യുന്നതാണ്.

فوائد الحديث

അസ്വർ നിസ്കാരം അതിൻ്റെ ആദ്യസമയത്ത് തന്നെ നിർവ്വഹിക്കാനുള്ള പ്രോത്സാഹനവും, അതിൻ്റെ കാര്യത്തിൽ ധൃതി കൂട്ടാനുള്ള ഓർമ്മപ്പെടുത്തലും.

അസ്വർ നിസ്കാരം ഉപേക്ഷിക്കുന്നവർക്കുള്ള ശക്തമായ താക്കീത് ഈ ഹദീഥിലുണ്ട്. അതിൻ്റെ സമയത്തിൽ നിന്ന് അത് നഷ്ടപ്പെടുത്തുക എന്നത് മറ്റു നിസ്കാരങ്ങൾ നഷ്ടമാക്കുന്നതിനേക്കാൾ ഗൗരവതരമാണ്. കാരണം അല്ലാഹു പ്രത്യേകം ശ്രദ്ധയൂന്നാൻ കൽപ്പിച്ച നിസ്കാരമായ മദ്ധ്യത്തിലെ നിസ്കാരമാണ് അസ്വർ നിസ്കാരം. സൂറത്തുൽ ബഖറയിലെ 238 വചനത്തിൽ അല്ലാഹു പറയുന്നു: "നിങ്ങൾ നിസ്കാരങ്ങൾ (ശ്രദ്ധയോടെ നിർവ്വഹിക്കാൻ) സൂക്ഷിക്കുക; മദ്ധ്യത്തിലെ നിസ്കാരവും." (ബഖറ: 238)

التصنيفات

നിസ്കാരം നിർബന്ധമാണെന്നതും, അത് ഉപേക്ഷിക്കുന്നവരുടെ വിധിയും, നിസ്കാരം നിർബന്ധമാണെന്നതും, അത് ഉപേക്ഷിക്കുന്നവരുടെ വിധിയും