പകരത്തിനു പകരം ചെയ്യുന്നവനല്ല കുടുംബബന്ധം ചേർക്കുന്നവൻ. മറിച്ച് ബന്ധം മുറിക്കപ്പെട്ടാലും അത്…

പകരത്തിനു പകരം ചെയ്യുന്നവനല്ല കുടുംബബന്ധം ചേർക്കുന്നവൻ. മറിച്ച് ബന്ധം മുറിക്കപ്പെട്ടാലും അത് ചേർക്കുന്നവനാണ് യഥാർത്ഥത്തിൽ കുടുംബബന്ധം ചേർക്കുന്നവ??

അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "പകരത്തിനു പകരം ചെയ്യുന്നവനല്ല കുടുംബബന്ധം ചേർക്കുന്നവൻ. മറിച്ച് ബന്ധം മുറിക്കപ്പെട്ടാലും അത് ചേർക്കുന്നവനാണ് യഥാർത്ഥത്തിൽ കുടുംബബന്ധം ചേർക്കുന്നവൻ."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

നബി -ﷺ- അറിയിക്കുന്നു: കുടുംബബന്ധം ചേർക്കുന്നതിലെ പൂർണ്ണത കൈവരിക്കാനും കുടുംബക്കാരോട് ഏറ്റവും നന്മയിൽ വർത്തിക്കാനും സാധിക്കുന്നവൻ നന്മകൾക്ക് പകരമായി നന്മകൾ ചെയ്യുന്നവനല്ല. മറിച്ച് കുടുംബബന്ധം ചേർക്കുന്നതിലെ പൂർണ്ണത കൈവരിച്ചവൻ തൻ്റെ ബന്ധം മുറിക്കപ്പെട്ടാൽ പോലും അത് ഇണക്കിചേർക്കാൻ ശ്രമിക്കുന്നവനാണ്. അവർ തന്നോട് മോശം പ്രവർത്തിച്ചാലും അവൻ അവരോട് തിരിച്ച് നന്മയിലാണ് വർത്തിക്കുക എന്നർത്ഥം.

فوائد الحديث

ഇസ്‌ലാമിൽ പരിഗണനീയമായ കുടുംബബന്ധം ചേർക്കലിൻ്റെ രൂപം നിന്നോട് കുടുംബബന്ധം മുറിച്ചവരോട് ബന്ധം ചേർക്കലാണ്. അവർ നിന്നോട് ചെയ്ത അതിക്രമം പൊറുത്തു കൊടുക്കുകയും, നിനക്ക് തടഞ്ഞു വെച്ചവർക്ക് നൽകുകയും ചെയ്യുമ്പോഴാണ് ആ സ്വഭാവം പൂർണ്ണമാകുന്നത്. അതല്ലാതെ പകരത്തിന് പകരമോ നൽകിയതിന് തുല്യം തിരിച്ചു നൽകലോ അല്ല കുടുംബബന്ധം ചേർക്കൽ.

തനിക്ക് സാധ്യമായ വിധത്തിൽ നന്മകൾ എത്തിച്ചു നൽകിക്കൊണ്ട് കുടുംബബന്ധം ചേർക്കാം; സമ്പത്തും പ്രാർത്ഥനയും നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും മറ്റുമെല്ലാം അതിൽ ഉൾപ്പെടുന്നതാണ്. അതോടൊപ്പം സാധ്യമായ വിധത്തിലെല്ലാം തിന്മകളും പ്രയാസങ്ങളും അവരെ ബാധിക്കാതെ സൂക്ഷിക്കുകയും ചെയ്യുക.

التصنيفات

ഇസ്ലാമിക സമൂഹം