“ആരെങ്കിലും എന്നില്‍ നിന്ന് (സ്ഥിരപ്പെടാത്ത) കളവാണെന്ന് വിചാരിക്കപ്പെടുന്ന ഒരു ഹദീഥ് ഉദ്ദരിച്ചാല്‍ അവന്‍…

“ആരെങ്കിലും എന്നില്‍ നിന്ന് (സ്ഥിരപ്പെടാത്ത) കളവാണെന്ന് വിചാരിക്കപ്പെടുന്ന ഒരു ഹദീഥ് ഉദ്ദരിച്ചാല്‍ അവന്‍ രണ്ട് കള്ളന്മാരില്‍ ഒരുവനാണ്.”

സമുറഃ ബിൻ ജുൻദുബ് -رَضِيَ اللَّهُ عَنْهُ- വും മുഗീറഃ ബ്നു ശുഅ്ബ -رَضِيَ اللَّهُ عَنْهُ- വും നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു: “ആരെങ്കിലും എന്നില്‍ നിന്ന് (സ്ഥിരപ്പെടാത്ത) കളവാണെന്ന് വിചാരിക്കപ്പെടുന്ന ഒരു ഹദീഥ് ഉദ്ദരിച്ചാല്‍ അവന്‍ രണ്ട് കള്ളന്മാരില്‍ ഒരുവനാണ്.”

[സ്വഹീഹ്]

الشرح

നബി -ﷺ- യുടെ മേൽ കെട്ടിച്ചമച്ചതാണെന്ന് ഒരാൾക്ക് വ്യക്തമായി ബോധ്യമുള്ളതോ, ഏറെക്കുറെ ധാരണയുള്ളതോ ആയ ഒരു ഹദീഥ് നബി -ﷺ- യുടെ വാക്കാണ് എന്നു പറഞ്ഞു കൊണ്ട് ആരെങ്കിലും പറഞ്ഞാൽ അത് പറഞ്ഞു കൊടുക്കുന്നവൻ ഈ ഹദീഥ് ആദ്യമായി നിർമ്മിച്ചുണ്ടാക്കിയവൻ്റെ കളവിൽ പങ്കുചേർന്നിരിക്കുന്നു.

فوائد الحديث

നബി -ﷺ- യിൽ നിന്ന് നിവേദനം ചെയ്യപ്പെടുന്ന ഹദീഥുകൾ മറ്റൊരാളോട് പറയുന്നതിന് മുൻപ് പ്രസ്തുത ഹദീഥ് സൂക്ഷ്മപരിശോധന നടത്തി അത് സ്ഥിരപ്പെട്ടതാണോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.

ബോധപൂർവ്വം കള്ളം കെട്ടിച്ചമച്ചവനും, അത് ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുക എന്ന പണി ഏറ്റെടുത്തവനും കള്ളം പറഞ്ഞവൻ തന്നെ.

ഒരു ഹദീഥ് കെട്ടിച്ചമച്ചതാണെന്ന് (മൗദ്വൂഅ്) അറിയുകയോ, ഏതാണ്ട് ബോധ്യപ്പെടുകയോ ചെയ്ത ശേഷം അത് നിവേദനം ചെയ്യുന്നത് നിഷിദ്ധമാണ്; ആ ഹദീഥ് കള്ളമാണെന്ന് ജനങ്ങളോട് പറയുക എന്ന ഉദ്ദേശ്യത്തിലാണെങ്കിലല്ലാതെ.

التصنيفات

നബിചര്യയുടെ പ്രാധാന്യവും സ്ഥാനവും, ആക്ഷേപകരമായ സ്വഭാവഗുണങ്ങൾ