നിങ്ങൾ വിസർജന സ്ഥലത്ത് വന്നെത്തിയാൽ ഖിബ്‌ലക്ക് നേരെയോ, ഖിബ്‌ലക്ക് പിന്തിരിഞ്ഞു കൊണ്ടോ ഇരിക്കരുത്. മറിച്ച്…

നിങ്ങൾ വിസർജന സ്ഥലത്ത് വന്നെത്തിയാൽ ഖിബ്‌ലക്ക് നേരെയോ, ഖിബ്‌ലക്ക് പിന്തിരിഞ്ഞു കൊണ്ടോ ഇരിക്കരുത്. മറിച്ച് നിങ്ങൾ കിഴക്ക് ഭാഗത്തേക്കോ പടിഞ്ഞാറ് ഭാഗത്തേക്കോ തിരിഞ്ഞിരിക്കുക

അബൂ അയ്യൂബ് അൽ അൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: നിങ്ങൾ വിസർജന സ്ഥലത്ത് വന്നെത്തിയാൽ ഖിബ്‌ലക്ക് നേരെയോ, ഖിബ്‌ലക്ക് പിന്തിരിഞ്ഞു കൊണ്ടോ ഇരിക്കരുത്. മറിച്ച് നിങ്ങൾ കിഴക്ക് ഭാഗത്തേക്കോ പടിഞ്ഞാറ് ഭാഗത്തേക്കോ തിരിഞ്ഞിരിക്കുക." അബൂ അയ്യൂബ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "അങ്ങനെ ഞങ്ങൾ ശാമിലേക്ക് ചെന്നപ്പോൾ അവിടെയുള്ള മൂത്രപ്പുരകൾ ഖിബ്‌ലയുടെ നേർക്ക് നിർമിക്കപ്പെട്ടതായി കണ്ടു. അവിടെ ഞങ്ങൾ (ഖിബ്‌ലയുടെ ദിശയിൽ നിന്ന്) ചെരിഞ്ഞിരിക്കുകയും, അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുമായിരുന്നു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ആരെങ്കിലും മലമൂത്ര വിസർജനം നടത്താൻ ഉദ്ദേശിക്കുകയാണെങ്കിൽ ഖിബ്‌ലക്ക് നേരെ -കഅ്ബയുടെ നേർക്ക് വരുന്ന വിധത്തിൽ- ഇരിക്കുന്നതും, -കഅ്ബ പിറകിൽ വരുന്ന വിധത്തിൽ- ഖിബ്‌ലയെ പിന്തിച്ചു കൊണ്ട് ഇരിക്കുന്നതും നബി -ﷺ- വിലക്കിയിരിക്കുന്നു. മറിച്ച്, ഖിബ്‌ലയുടെ സ്ഥാനത്ത് നിന്ന് അവൻ ദിശ മാറ്റുകയാണ് വേണ്ടത്. മദീനക്കാർ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരിക്കുന്നത് പോലെ. പിന്നീട് ശാമിലേക്ക് യാത്ര പോയപ്പോൾ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി അവിടെ നിർമ്മിച്ചിട്ടുള്ള മുറികൾ കഅ്ബയുടെ ദിശയിലേക്ക് തിരിഞ്ഞ നിലയിലായാണ് തങ്ങൾ കണ്ടത് എന്നും, അതിനാൽ തങ്ങളുടെ ശരീരങ്ങൾ ഖിബ്‌ലയിലേക്ക് വരാത്ത വിധത്തിൽ ചെരിഞ്ഞിരിക്കുകയും, അതോടൊപ്പം അല്ലാഹുവിനോട് പാപമോചനം തേടുകയുമാണ് തങ്ങൾ ചെയ്തിരുന്നത് എന്നും അബൂ അയ്യൂബ് -رَضِيَ اللَّهُ عَنْهُ- അറിയിച്ചു.

فوائد الحديث

പരിശുദ്ധ കഅ്ബയോടുള്ള ആദരവും ബഹുമാനവുമാണ് ഈ വിധിയുടെ പിന്നിലുള്ള യുക്തി.

മലമൂത്ര വിസർജന സ്ഥലത്ത് നിന്ന് പുറത്തിറങ്ങിയാൽ അല്ലാഹുവിനോട് പാപമോചനം തേടണം.

നബി -ﷺ- യുടെ അദ്ധ്യാപനത്തിൻ്റെ മനോഹാരിത. വിരോധിക്കപ്പെട്ട കാര്യം പറഞ്ഞു കൊടുത്തതിന് ശേഷം അനുവദനീയമായത് എന്താണെന്നും അവിടുന്ന് പഠിപ്പിച്ചു.

التصنيفات

നജസുകൾ നീക്കം ചെയ്യൽ, മലമൂത്ര വിസർജ്ജന മര്യാദകൾ