നസ്വാറാക്കൾ മർയമിൻ്റെ പുത്രൻ ഈസായെ അമിതമായി പുകഴ്ത്തിയത് പോലെ നിങ്ങൾ എന്നെ അമിതമായി പുകഴ്ത്തരുത്. ഞാൻ…

നസ്വാറാക്കൾ മർയമിൻ്റെ പുത്രൻ ഈസായെ അമിതമായി പുകഴ്ത്തിയത് പോലെ നിങ്ങൾ എന്നെ അമിതമായി പുകഴ്ത്തരുത്. ഞാൻ അല്ലാഹുവിൻ്റെ അടിമ മാത്രമാണ്. അതിനാൽ (മുഹമ്മദ് -ﷺ-) അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമായിരുന്നു എന്ന് നിങ്ങൾ പറഞ്ഞു കൊള്ളുക

ഉമർ ബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നസ്വാറാക്കൾ മർയമിൻ്റെ പുത്രൻ ഈസായെ അമിതമായി പുകഴ്ത്തിയത് പോലെ നിങ്ങൾ എന്നെ അമിതമായി പുകഴ്ത്തരുത്. ഞാൻ അല്ലാഹുവിൻ്റെ അടിമ മാത്രമാണ്. അതിനാൽ (മുഹമ്മദ് -ﷺ-) അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമായിരുന്നു എന്ന് നിങ്ങൾ പറഞ്ഞു കൊള്ളുക."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

തന്നെ പുകഴ്ത്തുന്നതിൽ അതിരു കവിയുകയും നിശ്ചയിക്കപ്പെട്ട പരിധി ലംഘിക്കുകയും ചെയ്യുന്നത് നബി -ﷺ- വിരോധിക്കുന്നു. അല്ലാഹുവിന് മാത്രം പ്രത്യേകമായ വിശേഷണങ്ങളോ പ്രവർത്തനങ്ങളോ അവിടുത്തേക്ക് ഉണ്ട് എന്ന് പറയുക, അതല്ലെങ്കിൽ നബി -ﷺ- ക്ക് അദൃശ്യം അറിയുമെന്നോ, അല്ലാഹുവിനോടൊപ്പം അവിടുത്തെയും വിളിച്ചു പ്രാർത്ഥിക്കാമെന്നോ പറയുക പോലുള്ളവ അതിൽ പെട്ടതാണ്. അപ്രകാരമാണ് നസ്വാറാക്കൾ ഈസാ നബി -عَلَيْهِ السَّلَامُ- യോട് ചെയ്തത്. ശേഷം താൻ അല്ലാഹുവിൻ്റെ അടിമകളിൽ ഒരു അടിമ മാത്രമാണെന്നും അവിടുത്തെ കുറിച്ച് അല്ലാഹുവിൻ്റെ ദൂതനും അവൻ്റെ അടിമയുമെന്നാണ് നമ്മൾ പറയേണ്ടത് എന്നും അവിടുന്ന് കൽപ്പിച്ചു.

فوائد الحديث

പ്രശംസയുടെയും ആദരവിൻ്റെയും കാര്യത്തിൽ ഇസ്‌ലാം നിശ്ചയിച്ച അതിർവരമ്പുകൾ ലംഘിക്കുന്നതിൽ നിന്നുള്ള താക്കീത്. കാരണം അത് ബഹുദൈവാരാധനയിലേക്ക് നയിക്കുന്നതാണ്.

നബി -ﷺ- താക്കീത് നൽകിയ കാര്യം ഈ ഉമ്മത്തിൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. നബി -ﷺ- യുടെ കാര്യത്തിൽ അതിരു കവിഞ്ഞ കൂട്ടരെയും, നബി -ﷺ- യുടെ കുടുംബമായ അഹ്ലുൽ ബൈത്തിൻ്റെ കാര്യത്തിൽ അതിരു കവിഞ്ഞവരെയും, ഔലിയാക്കളുടെ കാര്യത്തിൽ അതിരു കവിഞ്ഞവരെയും, അതിലൂടെ ബഹുദൈവാരാധനയാകുന്ന ശിർകിൽ അകപ്പെട്ടവരെയും ഈ ഉമ്മത്തിൽ കാണാൻ സാധിക്കും.

നബി -ﷺ- തന്നെ കുറിച്ച് സ്വയം വിശേഷിപ്പിച്ചത് അവിടുന്ന് അല്ലാഹുവിൻ്റെ അടിമയാണെന്നാണ്. അല്ലാഹുവിൻ്റെ സൃഷ്ടികളിൽ പെട്ട ഒരു ദാസൻ മാത്രമാണ് താനെന്നും, സ്രഷ്ടാവായ അല്ലാഹുവിൻ്റെ പ്രത്യേകതകളിൽ പെട്ട ഒരു കാര്യവും തനിക്ക് വകവെച്ചു നൽകിക്കൂടാ എന്നുമുള്ള വ്യക്തമായ ഓർമ്മപ്പെടുത്തൽ അതിലുണ്ട്.

നബി -ﷺ- തന്നെ കുറിച്ച് അല്ലാഹുവിൻ്റെ ദൂതനായ റസൂൽ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു; അല്ലാഹുവിൽ നിന്ന് അയക്കപ്പെട്ട ദൂതനാണ് താനെന്നും, അതിനാൽ തന്നെ സത്യപ്പെടുത്തുകയും പിൻപറ്റുകയും ചെയ്യുന്നത് നിർബന്ധമാണെന്നുമുള്ള ഓർമ്മപ്പെടുത്തൽ അതിലുണ്ട്.

التصنيفات

ആരാധ്യതയിലുള്ള ഏകത്വം