إعدادات العرض
1- ആരെങ്കിലും ശപഥം ചെയ്യുമ്പോൾ 'ലാത്തയെയും ഉസ്സയെയും കൊണ്ട്' ശപഥം ചെയ്താൽ അവൻ 'ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല) എന്ന് പറയട്ടെ. ആരെങ്കിലും തൻ്റെ സഹോദരനോട് 'വരൂ! ചൂതാട്ടം നടത്താം' എന്ന് പറഞ്ഞാൽ അവൻ ദാനം ചെയ്യട്ടെ
2- നാല് കാര്യങ്ങൾ ഒരാളിലുണ്ടെങ്കിൽ അവൻ ശരിയായ കപടവിശ്വാസിയാണ്. അതിൽ ഏതെങ്കിലുമൊരു കാര്യമാണ് അവനിലുള്ളത് എങ്കിൽ കപടവിശ്വാസത്തിൻ്റെ ഒരു സ്വഭാവം അവനിലുണ്ട്; അവനത് ഉപേക്ഷിക്കുന്നത് വരെ. സംസാരിച്ചാൽ കളവു പറയുക, കരാർ ചെയ്താൽ ചതിക്കുക, വാഗ്ദാനം നൽകിയാൽ ലംഘിക്കുക, തർക്കിച്ചാൽ അന്യായം പ്രവർത്തിക്കുക എന്നതാണവ