ആരെങ്കിലും ഉപദ്രവമേൽപ്പിച്ചാൽ അല്ലാഹു അവനെയും ഉപദ്രവമേൽപ്പിക്കുന്നതാണ്. ആരെങ്കിലും കഠിനതയുണ്ടാക്കിയാൽ…

ആരെങ്കിലും ഉപദ്രവമേൽപ്പിച്ചാൽ അല്ലാഹു അവനെയും ഉപദ്രവമേൽപ്പിക്കുന്നതാണ്. ആരെങ്കിലും കഠിനതയുണ്ടാക്കിയാൽ അല്ലാഹു അവനും കഠിനത വരുത്തുന്നതാണ്

അബൂ സ്വിർമഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "ആരെങ്കിലും ഉപദ്രവമേൽപ്പിച്ചാൽ അല്ലാഹു അവനെയും ഉപദ്രവമേൽപ്പിക്കുന്നതാണ്. ആരെങ്കിലും കഠിനതയുണ്ടാക്കിയാൽ അല്ലാഹു അവനും കഠിനത വരുത്തുന്നതാണ്."

[ഹസൻ] [ഇബ്നു മാജഃ ഉദ്ധരിച്ചത്]

الشرح

ഒരു മുസ്‌ലിമിന് ഉപദ്രവമേൽപ്പിക്കുകയോ അവൻ്റെ ഏതെങ്കിലുമൊരു കാര്യത്തിൽ അവന് കഠിനതയുണ്ടാക്കുകയോ ചെയ്യുന്നതിൽ നിന്ന് നബി ﷺ ശക്തമായ താക്കീത് നൽകുന്നു. ഒരാളെ ശാരീരികമോ സാമ്പത്തികമോ കുടുംബപരമോ ആയി ഉപദ്രവമേൽപ്പിക്കുന്നതെല്ലാം ഇതിൽ ഉൾപ്പെടും. അങ്ങനെ എന്തെങ്കിലും ഉപദ്രവം ഒരാൾ ചെയ്താൽ അല്ലാഹു അതേ വിധത്തിൽ അവനെയും ഉപദ്രവിക്കുന്നതാണ്.

فوائد الحديث

ഒരു മുസ്‌ലിമിന് ഉപദ്രവമേൽപ്പിക്കുകയോ അവന് കഠിനത വരുത്തുകയോ ചെയ്യുന്നത് നിഷിദ്ധമാണ്.

അല്ലാഹു അവൻ്റെ ദാസന്മാർക്ക് വേണ്ടി പ്രതികാരമെടുക്കുന്നതാണ്.

التصنيفات

അല്ലാഹുവിൻ്റെ പേരിലുള്ള സ്നേഹത്തിൻ്റെയും വെറുപ്പിൻ്റെയും വിധിവിലക്കുകൾ