നിങ്ങളുടെ ഭരണകാര്യം ഒരാളിൽ ഏകോപിച്ചു നിലകൊള്ളവെ ആരെങ്കിലും നിങ്ങളിൽ ഭിന്നിപ്പുണ്ടാക്കുന്നതിനോ, നിങ്ങളുടെ…

നിങ്ങളുടെ ഭരണകാര്യം ഒരാളിൽ ഏകോപിച്ചു നിലകൊള്ളവെ ആരെങ്കിലും നിങ്ങളിൽ ഭിന്നിപ്പുണ്ടാക്കുന്നതിനോ, നിങ്ങളുടെ ഐക്യം ഛിന്നഭിന്നമാക്കുന്നതിനോ വേണ്ടി വന്നാൽ അവനെ നിങ്ങൾ വധിച്ചു കളയുക

അർഫജഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നത് ഞാൻ കേട്ടു: "നിങ്ങളുടെ ഭരണകാര്യം ഒരാളിൽ ഏകോപിച്ചു നിലകൊള്ളവെ ആരെങ്കിലും നിങ്ങളിൽ ഭിന്നിപ്പുണ്ടാക്കുന്നതിനോ, നിങ്ങളുടെ ഐക്യം ഛിന്നഭിന്നമാക്കുന്നതിനോ വേണ്ടി വന്നാൽ അവനെ നിങ്ങൾ വധിച്ചു കളയുക."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

മുസ്‌ലിംകൾ ഒരു ഭരണാധികാരിയുടെ കീഴിൽ ഒരുമിക്കുകയും, ഒരു കൂട്ടമായി ഒന്നിച്ചു നിൽക്കുകയും ചെയ്യുന്ന വേളയിൽ ആരെങ്കിലും ഈ ഭരണകൂടത്തിനെതിരെ നിലകൊള്ളാൻ വേണ്ടി വരികയോ, മുസ്‌ലിംകളുടെ ഈ ഐക്യത്തെ നശിപ്പിച്ച് ഒന്നിലധികം കക്ഷികളാക്കി അവരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്താൽ അവരെ തടയുകയും അവരോട് പോരാടുകയും ചെയ്യുക എന്നത് മുസ്‌ലിംകളുടെ മേൾ നിർബന്ധമാണ്. അവൻ്റെ ഉപദ്രവം ഇല്ലാതെയാക്കുന്നതിനും, മുസ്‌ലിംകളുടെ രക്തം ചിന്തപ്പെടാതെ സംരക്ഷിക്കപ്പെടാനും അത് അനിവാര്യമാണ്.

فوائد الحديث

തിന്മയല്ലാത്ത കാര്യങ്ങളിൽ ഭരണാധികാരിയെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക എന്നത് നിർബന്ധമാകുന്നു. അദ്ദേഹത്തിനെതിരിൽ പുറപ്പെടുക എന്നത് നിഷിദ്ധവുമാകുന്നു.

ആരെങ്കിലും മുസ്‌ലിം ഭരണാധികാരിക്കെതിരെയും അവരുടെ പൊതുജനത്തിനെതിരേയും വിപ്ലവം നയിക്കുകയാണെങ്കിൽ അവനോട് പോരാടുക എന്നത് നിർബന്ധമാണ്; അയാൾ എത്രയെല്ലാം പദവിയും തറവാടിത്തവും ഉള്ളവനാണെങ്കിലും.

ഒരുമ കാത്തുസൂക്ഷിക്കാനും ഭിന്നിപ്പും അനൈക്യവും ഒഴിവാക്കാനുമുള്ള പ്രോത്സാഹനം.

التصنيفات

ഭരണാധികാരിക്കെതിരെ പുറപ്പെടൽ