إعدادات العرض
1- നബി (ﷺ) യുടെ കാലഘട്ടത്തിൽ (ഞങ്ങളുടെ കീഴിലുള്ള) ചെറിയ കുട്ടികളുടെയും വലിയവരുടെയും സ്വതന്ത്രരുടെയും അടിമകളുടെയും ഫിത്വർ സകാത്ത് ഒരു സ്വാഅ് ഭക്ഷണമായി ഞങ്ങൾ നൽകാറുണ്ടായിരുന്നു. ഒരു സ്വാഅ് വെണ്ണയോ, ഒരു സ്വാഅ് ഗോതമ്പോ, ഒരു സ്വാഅ് ഈത്തപ്പഴമോ, ഒരു സ്വാഅ് ഉണക്കമുന്തിരിയോ ആണ് നൽകാറുണ്ടായിരുന്നത്
2- നബി -ﷺ- മുസ്‌ലിംകളിൽ പെട്ട അടിമയുടെയും സ്വതന്ത്രൻ്റെയും പുരുഷൻ്റെയും സ്ത്രീയുടെയും കുട്ടിയുടെയും വലിയവരുടെയും മേൽ ഒരു സ്വാഅ് ഈത്തപ്പഴമോ ഒരു സ്വാഅ് ബാർളിയോ ഫിത്വർ സകാത്തായി നൽകുന്നത് നിർബന്ധമാക്കിയിരിക്കുന്നു. ജനങ്ങൾ (പെരുന്നാൾ) നിസ്കാരത്തിന് പുറപ്പെടുന്നതിന് മുൻപ് അത് വിതരണം ചെയ്യപ്പെടണമെന്നും അവിടുന്ന് കൽപ്പിച്ചിരിക്കുന്നു