إعدادات العرض
1- എൻ്റെ ഖലീൽ (പ്രിയസ്നേഹിതൻ) -ﷺ- എന്നോട് മൂന്നു കാര്യങ്ങൾ വസ്വിയ്യത്തായി (ഗൗരവപ്പെട്ട ഉപദേശമായി) പറഞ്ഞു തന്നിട്ടുണ്ട്. എല്ലാ മാസവും മൂന്നു ദിവസം നോമ്പെടുക്കുക, രണ്ട് റക്അത് ദ്വുഹാ നിസ്കാരം നിർവ്വഹിക്കുക, ഉറങ്ങുന്നതിന് മുൻപ് വിത്ർ നിസ്കരിക്കുക; (ഇവയാണ് ആ കാര്യങ്ങൾ)
2- ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദിവസം നോമ്പെടുത്താൽ അല്ലാഹു അവൻ്റെ മുഖത്തെ നരകത്തിൽ നിന്ന് എഴുപത് വർഷം വഴിദൂരം അകറ്റുന്നതാണ്
3- വർഷം മുഴുവൻ നോമ്പെടുത്തവൻ നോമ്പെടുത്തിട്ടില്ല. (എന്നാൽ) മാസത്തിൽ മൂന്ന് ദിവസം നോമ്പെടുക്കുന്നത് വർഷം മുഴുവൻ നോമ്പെടുക്കലാണ്