ആരാധനയുടെ കർമ്മശാസ്ത്രം - الصفحة 2

ആരാധനയുടെ കർമ്മശാസ്ത്രം - الصفحة 2

13- ആരെങ്കിലും ബാങ്ക് വിളി കേട്ടാൽ (اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ القَائِمَةِ، آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ) "അല്ലാഹുവേ! ഈ സമ്പൂർണ്ണമായ ക്ഷണത്തിൻ്റെയും, മുന്നിലെത്തിയിരിക്കുന്ന നിസ്കാരത്തിൻ്റെയും രക്ഷിതാവേ! മുഹമ്മദ് നബി -ﷺ- ക്ക് 'വസീലഃ'യും 'ഫദ്വീലയും' നീ നൽകേണമേ! അവിടുത്തെ നീ വാഗ്ദാനം നൽകിയ സ്തുത്യർഹമായ പദവിയിൽ നീ ഉയിർത്തെഴുന്നേൽപ്പിക്കുകയും ചെയ്യേണമേ!" എന്ന് പറഞ്ഞാൽ അന്ത്യനാളിൽ എൻ്റെ ശഫാഅത്ത് (ശുപാർശ) അവന് ലഭ്യമായിരിക്കുന്നു

17- ഞാൻ നബി -ﷺ- യോടൊപ്പം നിസ്കരിച്ചു. അവിടുന്ന് തൻ്റെ വലതു ഭാഗത്തേക്ക് സലാം ചൊല്ലിക്കൊണ്ട് പറയും; «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ وَبَرَكَاتُهُ» (നിങ്ങൾക്ക് മേൽ അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹവും ഉണ്ടാകട്ടെ.) ഇടതു ഭാഗത്തേക്ക് ഇപ്രകാരവും പറയും: «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ» (നിങ്ങൾക്ക് അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവുമുണ്ടാകട്ടെ.)

18- ആരെങ്കിലും എല്ലാ നിസ്കാരത്തിനും ശേഷം മുപ്പത്തിമൂന്ന് തവണ സുബ്ഹാനല്ലാഹ് (അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു), മുപ്പത്തിമൂന്ന് തവണ അൽഹംദുലില്ലാഹ് (അല്ലാഹുവിന് സർവ്വസ്തുതികളും), മുപ്പത്തിമൂന്ന് തവണ അല്ലാഹു അക്ബർ (അല്ലാഹുവാകുന്നു ഏറ്റവും വലിയവൻ) എന്നു പറയുകയും, അങ്ങനെ തൊണ്ണൂറ്റി ഒൻപത് എത്തുകയും, ശേഷം നൂറെണ്ണം പൂർത്തീകരിച്ചു കൊണ്ട് 'അല്ലാഹുവല്ലാതെ ഇബാദത്തിന് അർഹനായി മറ്റാരുമില്ല. അവനാണ് ഏക ആരാധ്യൻ. അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വ അധികാരവും, അവനാകുന്നു സർവ്വസ്തുതികളും, അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു' എന്ന് (അർത്ഥമുള്ള ദിക്ർ) പറയുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്; സമുദ്രത്തിലെ നുരയോളം അതുണ്ടെങ്കിലും

20- നിങ്ങളിൽ ആർക്കെങ്കിലും തൻ്റെ നിസ്കാരത്തിൽ സംശയം ഉടലെടുക്കുകയും, താൻ മൂന്നാണോ നാലാണോ നിസ്കരിച്ചത് എന്ന സംശയമുണ്ടാവുകയും ചെയ്താൽ അവൻ തൻ്റെ സംശയത്തെ ഉപേക്ഷിക്കുകയും, തനിക്ക് ഉറച്ച ബോധ്യമുള്ളതിൽ നിലയുറപ്പിക്കുകയും ചെയ്യട്ടെ. ശേഷം സലാം വീട്ടുന്നതിന് മുൻപ് രണ്ട് സുജൂദുകൾ അവൻ നിർവ്വഹിക്കുകയും ചെയ്യട്ടെ

43- നിങ്ങളിൽ ആരെങ്കിലും മസ്ജിദിൽ പ്രവേശിക്കുന്നുവെങ്കിൽ അവൻ പറയട്ടെ; اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ "അല്ലാഹുവേ! എനിക്ക് നിൻ്റെ കാരുണ്യത്തിൻ്റെ വാതിലുകൾ നീ തുറന്നു നൽകേണമേ!" (മസ്ജിദിൽ നിന്ന്) പുറത്തിറങ്ങിയാൽ അവൻ പറയട്ടെ: اللَّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ "അല്ലാഹുവേ! നിൻ്റെ ഔദാര്യം ഞാൻ നിന്നോട് ചോദിക്കുന്നു