കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

8- "കപടവിശ്വാസികൾക്ക് ഏറ്റവും ഭാരമുള്ള നമസ്കാരം ഇശാ നമസ്കാരവും ഫജ്ർ (സുബ്ഹ്) നമസ്കാരവുമാണ്. അതിലുള്ള (പ്രതിഫലത്തിൻ്റെ മഹത്വം) അവർ അറിഞ്ഞിരുന്നെങ്കിൽ മുട്ടിലിഴഞ്ഞു കൊണ്ടെങ്കിലും അവരതിന് വന്നെത്തുമായിരുന്നു. നമസ്കാരം നിർവ്വഹിക്കാൻ കൽപ്പന നൽകുകയും, അങ്ങനെ ഇഖാമത്ത് കൊടുത്തതിന് ശേഷം ജനങ്ങൾക്ക് ഇമാമായി നിസ്കരിക്കാൻ ഒരാളോട് കൽപ്പിക്കുകയും, ശേഷം വിറകുകെട്ടുകൾ ചുമക്കുന്ന കുറച്ചു പേരെയും കൂട്ടി നമസ്കാരത്തിന് വന്നെത്താത്തവരിലേക്ക് ചെല്ലുകയും, അവരെ അവരുടെ വീടുകളോടെ കത്തിച്ചു കളയുകയും ചെയ്യാൻ ഞാൻ വിചാരിച്ചു പോയി."

15- തീർച്ചയായും ഹലാൽ (അനുവദനീയമായത്) വ്യക്തമാണ്. തീർച്ചയായും ഹറാമും (നിഷിദ്ധമായത്) വ്യക്തമാണ്. അവക്ക് രണ്ടിനുമിടയിൽ അവ്യക്തമായ ചില കാര്യങ്ങളുണ്ട്; അധികജനങ്ങൾക്കും അവയെ കുറിച്ച് അറിയുകയില്ല. ആരെങ്കിലും അവ്യക്തമായ കാര്യങ്ങളെ സൂക്ഷിച്ചാൽ അവൻ തൻ്റെ മതത്തെയും അഭിമാനത്തെയും രക്ഷപ്പെടുത്തിയിരിക്കുന്നു. ആരെങ്കിലും അവ്യക്തമായ കാര്യങ്ങളിൽ വീണുപോയാൽ അവൻ ഹറാമിൽ വീണുപോയിരിക്കുന്നു.

27- എല്ലാ നമസ്കാരത്തിന്റെയും അവസാനത്തിൽ സലാം വീട്ടുമ്പോൾ പറയുക: ലാഇലാഹ ഇല്ലള്ളാഹു വഹ്ദഹു ലാ ശരീക ലഹു ലഹുൽ മുൽകു വ ലഹുൽ ഹംദു വഹുവ അലാ കുല്ലി ശൈഇൻ ഖദീർ. ലാ ഹൌല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്. ലാഇലാഹ ഇല്ലള്ളാഹു വലാ നഅ്ബുദു ഇല്ലാ ഇയ്യാഹു, ലഹുന്നിഅ്മത്തു വ ലഹുൽ ഫദ്ലു വലഹുസ്സനാഉൽ ഹസൻ, ലാഇലാഹ ഇല്ലള്ളാഹു മുഖ്ലിസീന ലഹുദ്ദീന വലൗ കരിഹൽ കാഫിറൂൻ (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ ഏകനാകുന്നു; യാതൊരു പങ്കുകാരനും അവനില്ല. സർവ്വ അധികാരവും, സർവ്വ സ്തുതികളും അവനത്രെ. അവൻ എല്ലാ കാര്യത്തിനും അങ്ങേയറ്റം കഴിവുള്ളവനാകുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവോ ശക്തിയോ ഇല്ല. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവനെയല്ലാതെ മറ്റാരെയും നാം ആരാധിക്കുകയില്ല. അവൻ്റേതാകുന്നു സർവ്വ അനുഗ്രഹങ്ങളും. അവൻ്റേതാകുന്നു എല്ലാ ഔദാര്യങ്ങളും. അവനാകുന്നു ഏറ്റവും ഉത്തമമായ പ്രശംസകൾ. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. മതം (കീഴ്വണക്കം) അവന് മാത്രം നിഷ്കളങ്കരാക്കുന്നവരായി; നിഷേധികൾക്ക് അത് വെറുപ്പുളവാക്കിയാലും).

40- നബി -ﷺ- യുടെ അരികിൽ അന്ധനായ ഒരാൾ വന്നു. അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! മസ്ജിദിലേക്ക് എന്നെ വഴിനയിക്കാൻ എനിക്കൊരു വഴികാട്ടിയില്ല." തനിക്ക് വീട്ടിൽ നിന്ന് നമസ്കരിക്കാൻ ഇളവ് നൽകണമെന്ന് നബി -ﷺ- യോട് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ അവിടുന്ന് അദ്ദേഹത്തിന് ഇളവ് നൽകി. അയാൾ തിരിഞ്ഞു നടന്നപ്പോൾ നബി -ﷺ- അദ്ദേഹത്തെ വിളിച്ചു. അവിടുന്ന് ചോദിച്ചു: "താങ്കൾ നമസ്കാരത്തിലേക്കുള്ള വിളി (ബാങ്ക്) കേൾക്കാറുണ്ടോ?!" അദ്ദേഹം പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "എങ്കിൽ അതിന് ഉത്തരം നൽകുക."